വാകത്താനം : കെട്ടിട നിർമ്മാണത്തിനുള്ള വാർക്കഷീറ്റുകളും, ജാക്കികളും വാടകയ്ക്ക് എടുത്ത് വാടക കൊടുക്കാതയും സാധനങ്ങൾ തിരികെ കൊടുക്കാതെയും നടന്ന ആൾ പിടിയിൽ. വാകത്താനം പൊങ്ങന്താനം വാഴക്കാല സാജൻ (45) നെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കോതമംഗലത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് 381000 രൂപ വരുന്ന 206 വാർക്ക ഷീറ്റുകളും 35 ജാക്കികളും വാടകക്ക് എടുത്ത് തിരികെക്കൊടുക്കാതെ കബളിപ്പിക്കുകയായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ റെനിഷ് ടി.എസ്, എസ്.ഐ പ്രസാദ് വി.എൻ, അനിൽകുമാർ, സുനിൽ കെ എസ്, സജി സി ജോസ്, സി.പി.ഒ മാരായ നിയാസ്, ലൈജു, സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.