എലിക്കുളം: ഭഗവതിക്ഷേത്രത്തിൽ നാരായണീയദിനത്തിൽ സമ്പൂർണ നാരായണീയ പാരായണം നടത്തി. മുപ്പതാംകളം ഉത്സവത്തിന്റെ ഭാഗമായാണ് നാരായണീയ ദിനാചരണം നടത്തിയത്. നാരായണീയകോകിലം ടി.എൻ.സരസ്വതിയമ്മയുടെ നേതൃത്വത്തിലായിരുന്നു പാരായണം. സമിതികൾ രൂപീകരിച്ച് ഭക്തരെ പാരായണം അഭ്യസിപ്പിക്കുന്ന സരസ്വതിയമ്മയുടെ മൂന്നൂറോളം ശിഷ്യർ പങ്കെടുത്തു. വൈകിട്ട് കളംകാഴ്ച, എതിരേൽപ്പ്, കളംപാട്ട് എന്നിവയും നടന്നു.