കറുകച്ചാൽ: കങ്ങഴ പത്തനാട് ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് സർവൈശ്വര്യപൂജയും വിശേഷാൽഹോമവും 18ന് നടക്കും. രാവിലെ 9ന് ആരംഭിക്കുന്ന ചടങ്ങുകൾക്ക് കർമ്മസ്ഥാനം മഠാധിപതി മധുദേവാനന്ദ തിരുമേനി മുഖ്യകാർമികത്വം വഹിക്കും. ചടങ്ങിന് മുന്നോടിയായി പുലർച്ചെ 4ന് പരദേവതാപൂജ, അഷ്ടദ്രവ്യ മഹാഗണപതിഹോമം എന്നിവ നടക്കും.