തിരുവഞ്ചൂർ: തിരുവഞ്ചൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രമൈതാനിയിൽ മഹാചണ്ഡികാഹോമവും ശ്രീപാദശങ്കരീ ജപസന്ധ്യയും 18ന് നടക്കും. കാലടി മാധവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 17ന് വൈകിട്ട് സമർപ്പണ ഘോഷയാത്ര. തുടർന്ന്, ചണ്ഡികാഹോമ വിളംബരം ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്യും. ശ്രീലളിതായനം ട്രസ്റ്റ് സെക്രട്ടറി അജയകുമാർ അദ്ധ്യക്ഷത വഹിക്കും. സിനി ആർട്ടിസ്റ്റ് കോട്ടയം രമേഷ് ഭദ്രദീപപ്രകാശനം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാഥിതിയാകും. വിദ്യാസാഗർ ഗുരുമൂർത്തി മുഖ്യപ്രഭാഷണം നടത്തും. സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, സുനിൽ കുമാർ കീരനാട്ട് എന്നിവർ പങ്കെടുക്കും. തുടർന്ന് ആചാര്യവരണം, സ്ഥലശുദ്ധി, ചണ്ഡികാ ഹോമകുണ്ഡശുദ്ധി. 18ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 7ന് നവാംഗ പാരായണം, 7.30ന് ചണ്ഡികാഹോമം ആരംഭം. 9ന് സമൂഹദ്രവ്യസമർപ്പണം, 12ന് ഉത്തരാംഗ പാരായണം, മഹാദീപാരാധന യജ്ഞ സമർപ്പണം, അന്നദാനം, വൈകിട്ട് 5ന് സത്സംഗം, ശ്രീപാദശങ്കരീ പൂജ, പ്രസാദവിതരണം.