frts

കോട്ടയം. വേനൽക്കാലം ആരംഭിച്ചതോടെ പഴംവിപണി സജീവമായി. ഓറഞ്ച്, തണ്ണിമത്തൻ തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ.

മുന്തിരി, ഓറഞ്ച് സീസൺ ആരംഭിച്ചു. നാഗ്പൂരിൽ നിന്നാണ് ഓറഞ്ച് എത്തിക്കുന്നത്. ആപ്പിൾ സീസൺ കഴിഞ്ഞതിനാൽ സ്‌റ്റോക്ക് ചെയ്ത ഇറക്കുമതി ആപ്പിളാണ് വിപണിയിലുള്ളത്. ഇവയ്ക്ക് വിലയും കൂടുതലാണ്. ആപ്പിൾ ന്യൂസിലാൻഡ്, പേരയ്ക്ക തായ്‌ലൻഡ്, തണ്ണിമത്തൻ തമിഴ്‌നാട്, പപ്പായ ബംഗളൂരു, സീതപ്പഴം ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. കേരളത്തിൽ നിന്നുള്ളത് വാഴപ്പഴങ്ങളും പൈനാപ്പിളും മാത്രമാണ്. പൈനാപ്പിൾ മൂവാറ്റുപുഴയിൽ നിന്നാണ് എത്തിക്കുന്നത്.

വില ഇങ്ങനെ.

പൈനാപ്പിൾ 50.

മുന്തിരി ബ്ലാക്ക് 100.

മുന്തിരി ഗ്രീൻ 180.

ഡ്രാഗൺ ഫ്രൂട്ട് 240.

പേരയ്ക്ക 120.

പേരയ്ക്ക റെഡ് 100.

തണ്ണിമത്തൻ 30.

സീതപ്പഴം 160.

മാതളം 200.

ഓറഞ്ച് 70.

ഗ്രീൻ ആപ്പിൾ 260.

അമരി ആപ്പിൾ 140.

സാദാ ആപ്പിൾ 120.

ഹിമാലയൻ ആപ്പിൾ 140.

വ്യാപാരിയായ സുധികുമാർ ചെട്ടിക്കുന്ന് പറയുന്നു.
കൊവിഡിന് ശേഷം പഴം വിൽപ്പനയിലേയ്ക്ക് നിരവധി പേരാണ് തിരിഞ്ഞത്. 12 വർഷമായി എം.സി റോഡിൽ കച്ചവടം ചെയ്യുന്നു. സ്ഥിരം വാങ്ങലുകാർ ഉള്ളതിനാലാണ് പിടിച്ചുനിൽക്കുന്നത്.