sb

ചങ്ങനാശേരി. വിവിധ ഇന്റർ കോളേജിയേറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച എസ്.ബി കോളേജിലെ കായിക താരങ്ങൾക്ക് സ്വീകരണം നൽകി. മാനേജർ ജെയിംസ് പാലക്കൽ, പ്രിൻസിപ്പൽ ഫാ.റെജി പി. കുര്യൻ, ഫാ.മോഹൻ മാത്യു, വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ.ജോസഫ് ജോബ്, ഫാ.ജോസ് തെക്കെപുറം എന്നിവർ പങ്കെടുത്തു. യൂണിവേഴ്‌സിറ്റി അത്‌ലെറ്റിക്‌സിൽ രണ്ട് സ്വർണം, 3 വെള്ളി, 12വെങ്കലം ഉൾപ്പെടെ 119 പോയിന്റുകൾ നേടിയ എസ്.ബി കോളേജ് പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഓവർ ഓൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫുട്‌ബാളിൽ യൂണിവേഴ്‌സിറ്റിയിൽ മൂന്നാമത്തെ സ്ഥാനവും, ബാസ്‌കറ്റ്‌ബാളിൽ ചാമ്പ്യൻഷിപ്പും നേടി.