തോടനാൽ: മനുഷ്യൻ ദൈവത്തിങ്കലേക്കു തിരിയുമ്പോൾ സമൂഹത്തിൽ കൂടുതൽ നന്മകളുണ്ടാകുമെന്ന് കുടക്കച്ചിറ വിദ്യാദിരാജാ ആശ്രമം മഠാധിപതി സ്വാമി അഭയാനന്ദതീർത്ഥപാദർ പറഞ്ഞു. സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള പതിനേഴാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനകർമ്മം കൊഴുവനാൽ പഞ്ചായത്തിലെ മനക്കുന്ന് വാർഡിൽ നിർവഹിക്കുകയായിരുന്നു സ്വാമി അഭയാനന്ദതീർത്ഥപാദർ. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്കയിൽ, പഞ്ചായത്ത് മെമ്പർമാരായ രമ്യ രാജേഷ്, ആലീസ് ജോയി മറ്റത്തിൽ, ആനീസ് കുര്യൻ ചൂരനോലിൽ, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് റ്റി ജോൺ, ജഗന്നിവാസ് പിടിയ്ക്കാപ്പറമ്പിൽ, സജി തകിടിപ്പുറം, ജിനു ബി. നായർ, സിബി പുറ്റനാനിക്കൽ, ഷാജി ഗണപതിപ്ലാക്കൽ, ഷാജി വളവനാൽ, മാത്തുകുട്ടി വലിയപറമ്പിൽ,ബേബി പരിന്തിരിക്കൽ, മധുസുദനൻ പാലക്കുഴിയിൽ, സാമുവൽ മുതിരകാലാ, മാർട്ടിൻ മുളപ്പറമ്പിൽ, സുദർശൻ കുരുന്നുമല, നവീൻ ശിവശക്തിവിലാസം, ഓമനക്കുട്ടൻ പുതിയിടം, രവീന്ദ്രനായർ താഴത്തിട്ടയിൽ, സരസ്വതിയമ്മ തേവരോലിൽ, റോയി കല്ലനാനിയ്ക്കൽ, ജോഷി കിഴക്കേൽ എന്നിവർ പ്രസംഗിച്ചു.