കൊഴുവനാൽ: ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി കൊഴുവനാൽ പഞ്ചായത്ത് നിലകൊള്ളുമെന്ന് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് പറഞ്ഞു. ഭിന്നശേഷി സർട്ടിഫിക്കറ്റില്ലാത്തവർക്ക് ആറ് മാസത്തിനകം സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വാങ്ങൽ പദ്ധതിയുടെ മുന്നോടിയായി വികലാംഗക്ഷേമ കോർപ്പറേഷനുമായി ചേർന്ന് നടത്തി ഉപകരണ വിതരണ നിർണയക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാത്യു തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദഗ്ധ ഡോകടർമാർ നൂറോളം ഭിന്നശേഷിക്കാരെ പരിശോധിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ്.ബി., സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ രമ്യാ രാജേഷ്, സ്മിതാ വിനോദ്, മെമ്പർമാരായ ആലീസ് ജോയി, ആനീസ് കുര്യൻ, മഞ്ചു ദിലീപ്, അഡ്വ.അനീഷ് ജി., ഗോപി. കെ.ആർ, പി.സി. ജോസഫ്, മെർലി ജെയിംസ്, ലീലാമ്മ ബിജു, സി.ഡി.എസ് ചെയർപേഴ്‌സൺ രമ്യ രാജേഷ് എന്നിവർ പ്രസംഗിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷെറിൻസ് ജോർജ് നന്ദി പറഞ്ഞു.