കുമരകം: ശിവഗിരി തീർത്ഥാടന പദയാത്രസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പദയാത്രയുടെ ഭാഗമായി പീതാംബര ദീക്ഷ സമർപ്പണം ഞായർ രാവിലെ 10.30ന് ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി ഉദ്ഘാടനം ചെയ്യും. പുഷ്കരൻ കുന്നത്തുച്ചിറ അദ്ധ്യക്ഷത വഹിക്കും. ശ്രീകുമാരമംഗലം ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ പീതാംബരദീക്ഷ സമർപ്പണം നടത്തും. ദേവസ്വം പ്രസിഡന്റ് അഡ്വ. വി.പി അശോകൻ, സെക്രട്ടറി കെ.ഡി സലിമോൻ, ക്യാപ്റ്റൻ ഗോപിദാസ് മാഞ്ചിറ, സലി മുണ്ടുചിറ, സുനിൽ കരിവേലി എന്നിവർ സംസാരിക്കും. തുടർന്ന് പ്രസാദമൂട്ട്.