ball

അയ്മനം. അയ്മനം ഗ്രാമപഞ്ചായത്ത്, സാംസ്കാരിക വകുപ്പ്, അയ്മനം, മര്യാത്തുരുത്, കുടമാളൂർ സർവീസ് സഹകരണ ബാങ്കുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ അയ്മനത്ത് നടക്കുന്ന അയ്മനം ഫെസ്റ്റ് അരങ്ങ് 2022 ന്റെ ഭാഗമായി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 18 ന് പി.ജെ.എം.യു. പി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഒന്നാം സമ്മാനം 10000 രൂപയും എവർ റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം 5000 രൂപയും എവർ റോളിംഗ് ട്രോഫിയുമാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 70 12 99 76 11, 62 38 78 20 40, 81 11 87 15 67 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടണം.