കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ യൂറോളജി വിഭാഗത്തിൽ 16, 17, 19, 20 തീയതികളിൽ സൗജന്യ മൂത്രാശയ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കൺസൾട്ടേഷൻ ഫീസ് ഇല്ലാതെ യൂറോളജി വിഭാഗം ഡോക്ടറെ കാണാം. ഒപ്പം വിവിധ ലാബ് പരിശോധനകൾക്ക് 25 ശതമാനം വരെ പ്രത്യേക നിരക്കിളവും ലഭിക്കും. മുൻകൂർ ബുക്കിംഗ് സേവനത്തിനുമായി 8281001025, 8281262626 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.