
കോട്ടയം. ജൂവലറികളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ഇളങ്കാട് ടോപ്പ് കൂട്ടിക്കൽ മുക്കുളം ഞാറവേലി വീട്ടിൽ അജീഷിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പാടിയിലെ ജൂവലറിയിൽ നിന്ന് നാലു പവന്റെ ആഭരണവും കറുകച്ചാലിലെ ജൂവലറിയിൽ നിന്ന് മൂന്ന് പവന്റെ മാലയുമാണ് മോഷ്ടിച്ചത്. മാല വാങ്ങാനെന്ന വ്യാജേനയെത്തിയാണ് ഇയാൾ രണ്ടിടത്തും മോഷണം നടത്തിയത്. കടയുടമയുടെ ശ്രദ്ധ മാറിയപ്പോൾ സ്വർണ്ണവുമായി സ്കൂട്ടറിൽ മുങ്ങുകയായിരുന്നു. മെഡിക്കൽ റെപ്രസന്റേറ്റീവാണ്. ശാസ്ത്രീയ പരിശോധനയിലൂടെ ഇയാളെ കൂട്ടിക്കൽ നിന്നാണ് പിടികൂടിയത്. പാമ്പാടി എസ്.എച്ച്.ഒ സുവർണ്ണ കുമാർ, എസ്.ഐ.ലെബിമോൻ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.