ചീപ്പുങ്കൽ: കരീമഠം ശ്രീനാരായണ സാംസ്‌ക്കാരികവേദി ഗുരുമന്ദിരത്തിലെ 26ാമത് പ്രതിഷ്ഠാ വാർഷിക ഉത്സവം 18,19 തീയതികളിൽ നടക്കും. എം.എൻ ഗോപാലൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. 18ന് രാവിലെ 7ന് എസ്.എൻ.എസ്.വി പ്രസിഡന്റ് വി.എം സാബു പതാക ഉയർത്തും. 8ന് ഗുരുദേവകൃതികളുടെ പാരായണം, 10ന് പ്രഭാഷണം, 1ന് അന്നദാനം, 2ന് ഗുരുഭാഗവതം, 6.30ന് വിദ്യാഭ്യാസ അവാർഡ്ദാന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യും. എസ്.എൻ.എസ്.വി പ്രസിഡന്റ് വി.എം സാബു അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ അവാർഡ് ദാനം എസ്.എൻ.ഡി.പി യോഗം 259ാം നമ്പർ പ്രസിഡന്റ് പി.വി സാന്റപ്പൻ നിർവഹിക്കും. രതീഷ് വാസു, കെ.കെ ഷാജിമോൻ, എം.ജി മനോജ്, ദിനേശൻ എന്നിവർ പങ്കെടുക്കും. എസ്.എൻ.എസ്.വി സെക്രട്ടറി കെ.ആർ ബൈജു സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ജി സത്യൻ നന്ദിയും പറയും. വൈകിട്ട് 8ന് പ്രസാദമൂട്ട്, 8.30ന് തിരുവാതിരകളി, തിരുവാതിരയും കോൽകളിയും, 9.30ന് ഭജൻസ്. 19ന് രാവിലെ 6ന് മഹാഗണപതിഹോമം, 7.30ന് ഗുരുപൂജ, 8ന് ഗുരുദേവകൃതികളുടെ പാരായണം, 10ന് പ്രഭാഷണം, 1ന് അന്നദാനം, 2ന് അഖണ്ഡനാമജപം, 7.30 മുതൽ താലപ്പൊലിഘോഷയാത്ര, 8.30ന് പ്രസാദമൂട്ട്, 9ന് നാടൻപാട്ട്.