
കോട്ടയം. 2022 ലെ ഓണാഘോഷം പൂർണമായും ഹരിതചട്ടം പാലിച്ച് നടപ്പാക്കിയ പള്ളം ബ്ലോക്ക് പഞ്ചായത്തിന് ഹരിത കേരളം മിഷൻ നൽകുന്ന ഹരിതസ്ഥാപനം പ്രശംസാപത്രം ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ സമ്മാനിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് പ്രശംസാപത്രം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിബി ജോൺ, റേച്ചൽ കുര്യൻ, രജനി അനിൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. ഉത്തമൻ, ഹരിത കേരള മിഷൻ ജില്ലാ കോ ഒാർഡിനേറ്റർ അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.