വൈക്കം: എസ്.എൻ.ഡി.പി യോഗം 5017ാം നമ്പർ ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയുടെ വാർഷിക പൊതുയോഗവും ഡോ.പൽപ്പു അനുസ്മരണ സമ്മേളനവും 18ന് നടക്കും. രാവിലെ 8.30ന് യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ബ്രഹ്മമംഗലം മാധവൻ സ്മാരക ശ്രീനാരായണ പ്രാർത്ഥനാലയത്തിൽ നടക്കുന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് എം.ആർ.മണി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ.പി.വി.സുരേന്ദ്രൻ സംഘടനാസന്ദേശം നൽകും. പ്രമോദ് തമ്പി ഗുരുദേവ പ്രഭാഷണം നടത്തും. വിമല ശിവാനന്ദൻ, അമ്പിളി സനീഷ്, എം.വി.പ്രകാശൻ, കെ.ടി.സാബു, ഗൗതം സുരേഷ് തുടങ്ങിയവർ പ്രസംഗിക്കും. കൺവീനർ ജി.സോമൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. കുടുംബ യൂണിറ്റ് ചെയർമാൻ സി.വി.ദാസൻ സ്വാഗതവും ബിനി രവീന്ദ്രൻ നന്ദിയും പറയും.