വൈക്കം: വിദ്യാർത്ഥികളിൽ സംരഭകത്വശീലം വളർത്തുക വഴി പുത്തൻ സാമൂഹിക സാമ്പത്തിക ക്രമം രൂപപ്പെടുത്താൻ നമുക്ക് കഴിയണമെന്ന് മഹാത്മാ ഗാന്ധി സർവകലാശാല സ്റ്റുഡന്റ്‌സ് സർവീസസ് ഡയറക്ടർ പ്രൊഫ. എബ്രഹാം കെ.ശാമുവേൽ പറഞ്ഞു. യൂണിവേഴ്‌സി​റ്റിയുടെ നേതൃത്വത്തിൽ വൈക്കം ശ്രീമഹാദേവ കോളേജിൽ ആരംഭിച്ച ദ്വിദിന സംരംഭകത്വ പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാസ്​റ്റിക്ക് മുക്ത കേരളം എന്ന ലക്ഷ്യത്തോടെ പേപ്പർ ബാഗ് നിർമ്മാണത്തിലാണ് ദ്വിദിന പരിശീലനം നടക്കുന്നത്. കോമേഴ്‌സ് വിഭാഗം മേധാവി ധനൂപ് നാരായൺവർമ്മ അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.ഡി.സി നാഷണൽ ട്രെയിനർ കെ.ജെ തോമസ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. മാനേജർ മായ ബി, ഇ.ഡി ക്ലബ് കൺവീനർ അനുപ പി.നാഥ്, സ്റ്റാഫ് സെക്രട്ടറി ശ്രീലക്ഷ്മി സി, മാനിഷ കെ.ലത്തീഫ്, സ്‌നേഹ എസ്.പണിക്കർ, ഐശ്വര്യ.എസ്, സുകന്യ സുദർശൻ, മഞ്ചിമ ഗോപാൽ, ശ്രീജ എം.എസ്, അഭിജിത് എന്നിവർ പ്രസംഗിച്ചു.