ചമ്പക്കര: എസ്.എൻ.ഡി.പി യോഗം 1161ാം നമ്പർ ചമ്പക്കര ശാഖയിൽ 15ാമത് കുടുംബസംഗമ വാർഷികം 18ന് ശാഖാഹാളിൽ നടക്കും. രാവിലെ 8.30 മുതൽ വിവിധ മത്സരപരിപാടികൾ, പ്രസംഗ മത്സരം. 2.30ന് ഉൽപന്നലേലം. മൂന്നിന് കുടുംബസംഗമ വാർഷികസമ്മേളന ഉദ്ഘാടനവും ആദരിക്കലും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിക്കും. ശാഖാ പ്രസിഡന്റ് ഷാജി കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വിധവാ അഗതി പെൻഷൻ വിതരണം യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ നിർവഹിക്കും. കെ.വി ശശി, ബിന്ദുലേഖ, ബിന്ദു സാബു, കെ.ആർ രാഹുൽ, ടി.കെ വിഷ്ണു, പി.ആർ സോമൻ, പി.എസ് വാസു, കെ.എൻ സാബു, ലതാ വാസുദേവൻ, സുധാ സന്തോഷ്, സി.ടി വത്സമ്മ, സതി മധുസൂദനൻ, രാധാമണി മോഹൻ, സുമ സുവർണ്ണൻ, ഒ.വി ശശി എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.വിനോദ് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പി.കെ സുരേഷ് നന്ദിയും പറയും.