തേക്കേമല കാനംമല മേഖലയിൽ ഭീതിവിതച്ച് കാട്ടാനക്കൂട്ടം

മുണ്ടക്കയം ഈസ്റ്റ് : പെരുവന്താനം പഞ്ചായത്ത് തേക്കേമല കാനംമല മേഖലയിൽ കൃഷിനശിപ്പിച്ച് കാട്ടാനക്കൂട്ടം. പന്തലക്കുന്നേൽ പി.ജെ.ജോസഫിന്റെ ആയിരത്തോളം വാഴകകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. പി.ജെ.ജോസഫ് പാട്ടത്തിനെടുത്ത സ്ഥലത്തെ വാഴകളാണ് നശിപ്പിച്ചത്. തെങ്ങും, കവുങ്ങും ഉൾപ്പെടെ നശിപിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോമിനാ സജിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പ്രദേശം സന്ദർശിച്ചു. നാളുകളായി മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകൂട്ടത്തെ തിരികെ വനത്തിലേയ്ക്ക് കയറ്റിവിടാനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിച്ചില്ലെങ്കിൽ ജനപ്രതിനിധികളുടെ നേതൃത്യത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

കൃഷി ഉപേക്ഷിച്ചു

മാസങ്ങളായി മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ സാനിധ്യമുണ്ട്. റി.ആർ.റ്റി മേഖലയിൽ പകൽ സമയങ്ങളിലും കാട്ടാനകൾ പതിവാണ്. കാട്ടാനശല്യം മൂലം മേഖലയിലെ കർഷകർ പാടെ ഉപേക്ഷിച്ച നിലയിലാണ്.