മുടിയൂർക്കര പുഞ്ച വിത ഉത്സവം മീനച്ചിലാർ മീനന്തറയാർ കൊടൂരാർ സംയോജക പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തപ്പോൾ.

മുടിയൂർക്കര: മുടിയൂർക്കര പുഞ്ച വിത ഉത്സവം മീനച്ചിലാർ മീനന്തറയാർ കൊടൂരാർ സംയോജകപദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കുമാരനെല്ലൂർ കൃഷി ഓഫീസർ നിസ ലത്തീഫ്, എം.യു തോമസ്, ജോർജ് അറമ്പിൽ, സന്തോഷ് കുമാർ, ഇ.കെ ശശിധരൻ, കെ.ആർ ജയകുമാർ, നിവാസി റസിഡന്റസ് അസോസിയേഷൻ സെക്രട്ടറി ജോണ ജേക്കബ്, കെ.എ ഗോപി എന്നിവർ പങ്കെടുത്തു. ജനകീയ കൂട്ടായ്മ കൺവീനർ സുനിൽദേവ് സ്വാഗതവും സെബിൻ മാത്യു നന്ദിയും പറഞ്ഞു.