chazhi

കോട്ടയം. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂർ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാൻ അടിയന്തരമായി നിർദ്ദേശം നൽകണമെന്ന് തോമസ് ചാഴികാടൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ എട്ട് റെയിൽ മേൽപ്പാലങ്ങൾക്കാണ് റെയിൽവേ അംഗീകാരം നൽകിയത്. പൂവൻതുരുത്ത്, മാഞ്ഞൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി. കാരിത്താസ് മേൽപ്പാലം റെയിൽവേയുടെ ഭാഗം നേരത്തെ പൂർത്തിയായിരുന്നു. ഈ പാലങ്ങളുടെ അപ്രോച്ച് റോഡുകളുടെ നിർമ്മാണത്തിന് സർക്കാർ അംഗീകാരം നൽകുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂർ എന്നീ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് റെയിൽവേ അംഗീകാരം നൽകിയിട്ടുണ്ടങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.