ചങ്ങനാശേരി: നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും ഗ്യാസ് സിലിണ്ടറിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന സബ്‌സിഡി പുനസ്ഥാപിക്കണമെന്നും കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യാ (സി.എഫ്.ഐ) ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഷിബു ഏഴേപുഞ്ചയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സതീഷ് തെങ്ങുംന്താനം, ഹലീൽറഹ്മാൻ, ഹബീബ്, ജസീല, ബാബു കുരിശുംമൂട്, ഇരവിനല്ലൂർ ഗോപാലകൃഷ്ണൻ, സി.ആശ എന്നിവർ പങ്കെടുത്തു.

ജില്ലാ ഭാരവാഹികളായി വി.ബാലകൃഷ്ണൻനായർ വാഴപ്പള്ളി (പ്രസിഡന്റ്), കെ.എസ് ഹലീൽ റഹിമാൻ (ജനറൽ സെക്രട്ടറി), അഡ്വ. സതീഷ് തെങ്ങുംന്താനം, ബാബു കുരിശുംമൂട് (വൈസ് പ്രസിഡന്റുമാർ), ഇരവിനല്ലൂർ ഗോപാലകൃഷ്ണൻ പുതുപ്പള്ളി, ബാബു റ്റി.വർഗീസ് (ജോ.സെക്രട്ടറിമാർ), ഹബീബ് (ട്രഷറർ) എന്നിവരെയും ജില്ലാ കമ്മറ്റിയംഗങ്ങളായി ജയിംസ്‌കുട്ടി തോമസ്, ലീലാമണി, ഷിബു ഏഴേപുഞ്ചയിൽ, പി.എസ് ഷംസുദ്ദീൻ (കോട്ടയം), ഡോ.ജോർജ് പീടിയേക്കൽ, ജലാൽകുട്ടി, ജസീല കുഞ്ഞുമോൻ, സുനിൽ മാടപ്പള്ളി, ചന്ദ്രശേഖരൻ നായർ (ചങ്ങനാശേരി), താഹാ നാക്കുന്നത്ത് (പാലാ), ഷാജി കല്ലിക്കുന്ന് (വൈക്കം) എന്നിവരെയും തെരഞ്ഞെടുത്തു.