കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ 38ാമത് ജില്ലാ സമ്മേളനത്തിന് പാമ്പാടി കത്തീഡ്രൽ പള്ളി ഹാളിൽ തുടക്കമായി. ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രകാശൻ പതാക ഉയർത്തി. ജില്ലാ കൗൺസിൽ യോഗം കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. മണിലാൽ വാർഷിക റിപ്പോർട്ടും വരവ് ചിലവു കണക്കും അവതരിപ്പിച്ചു. ഇ.എൻ ഹർഷകുമാർ, ഗിരിജ ജോജി, എം.കെ ശ്രീരാമചന്ദ്രൻ ബി.മോഹന ചന്ദ്രൻ, ടി.വി ജയമോഹൻ, സണ്ണി മൈക്കിൾ, എ.ജെ ജോർജ്ജ്, സി.സുരേഷ്‌കുമാർ,. ജോസഫ് അഗസ്റ്റിൻ, കാളികാവ് ശശികുമാർ, എ.ജെ ദേവസ്യാ, കെ.കെ ശശീന്ദ്ര ബാബു, കെ.ദേവകുമാർ, സുജാത രമണൻ, കെ.പി മാത്യു, എം.പി ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് രാവിലെ 10ന് വാർഷിക സമ്മേളനം കെ.പി.സി.സി. അച്ചടക്കസമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും. യുഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്, കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി മുരളി എന്നിവർ പങ്കെടുക്കും. 11.30ന് പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ കുറുപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ആർ.രാജൻ ഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തും. 12.30ന് സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.പി വേലായുധൻ ഉദ്ഘാടനം ചെയ്യും. 2ന് നടക്കുന്ന വനിതാസമ്മേളനം സംസ്ഥാന വനിതാ ഫോറം പ്രസിഡന്റ് നസിം ബീവി ഉദ്ഘാടനം ചെയ്യും. മൂന്നിന് സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യും. തുടർന്ന് തെരഞ്ഞെടുപ്പ്.