പാലാ: കവയിത്രിയും അദ്ധ്യാപികയുമായ സിന്ധു സജീവ് രചിച്ച കവിതകളുടെ സമാഹാരമായ 'ഹൃദയപൂർവം' ഇന്ന് കവി ഏഴാച്ചേരി രാമചന്ദ്രൻ പ്രകാശനം ചെയ്യും. സിനിമാനടി ഗായത്രി ആദ്യപ്രതി ഏറ്റുവാങ്ങും. മീനച്ചിൽ കോ ഓപ്പറേറ്റീവ് എംപ്‌ളോയീസ് സൊസൈറ്റി ഹാളിൽ ഉച്ചയ്ക്ക് 2.30നാണ് പ്രകാശനച്ചടങ്ങ്. നഗരസഭാ മുൻ കൗൺസിലർ സാബു എബ്രഹാം ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മേലുകാവ് ഹെന്റി ബേക്കർ കോളേജ് മുൻ പ്രൊഫസർ ഡോ. രാജു ഡി. കൃഷ്ണപുരം അനുഗ്രഹ പ്രഭാഷണം നടത്തും. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം, മേലുകാവ് ഹെന്റി ബേക്കർ കോളേജ് മലയാളി സമാജം ഭാരവാഹി ടോം മേലുകാവ്, മുണ്ടക്കയം സെന്റ് ആന്റണീസ് യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജോയ് വർഗീസ്, സുഗതൻ ഇ.എ., കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എം.എസ് സജീവൻ, എബി കുറുമണ്ണ്, സുമതി വിനോദ് എന്നിവർ ആശംസകൾ നേരും. ഉണ്ണി ഇടമറുക് കവിതയും ഡൊമിനിക് ടി.ജെ. ഗാനവും അവതരിപ്പിക്കും. ഡൊമിനിക് ടി.ജെ. സ്വാഗതവും സിന്ധു സജീവ് നന്ദിയും പറയും. മേലുകാവ് ഹെന്റി ബേക്കർ കോളേജ് മലയാള സമാജം പൂർവവിദ്യാർത്ഥി സംഘവും കോളേജ് 1986 ബാച്ചും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. സംസ്‌കൃത അദ്ധ്യാപികയും മുരിക്കുംപുഴ സ്വദേശിയുമായ സിന്ധു സജീവ് രചിച്ച കവിതാസമാഹാരം പ്രൊഫ.എം.കെ. സാനുവിന്റെ ആമുഖത്തോടെയാണ് പ്രസിദ്ധീകരിക്കുന്നത്.