കോട്ടയം: വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വ വാർഷികം ഒരു വർഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പത്ര സമ്മേളനത്തിൽ അറിയിച്ചു. 21ന് നിരണം സെന്റ് മേരീസ് വലിയപള്ളിയിൽ ഉദ്ഘാടനം നടക്കും. ഇന്ന് നിലയ്ക്കൽ എക്യുമെനിക്കൽ സെന്ററിൽ നിന്ന് നിരണം വലിയപള്ളിയിലേക്ക് സ്മൃതി യാത്രയും, ദീപശിഖാ പ്രയാണവും നടക്കും.
നിലയ്ക്കൽ, തുമ്പമൺ, മാവേലിക്കര, ചെങ്ങന്നൂർ, നിരണം എന്നീ ഭദ്രാസനങ്ങളിലെ ഇടവകകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നിരണം വലിയപള്ളിയിൽ എത്തിച്ചേരുന്ന ദീപശിഖാ പ്രയാണത്തെ പരിശുദ്ധ കാതോലിക്കാ ബാവാ സ്വീകരിക്കും.
സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, പി.ആർ.ഒ ഫാ. മോഹൻ ജോസഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.