പാലാ: 21, 22 തീയതികളിലായി കിടങ്ങൂരിൽ സംഘടിപ്പിക്കുന്ന കോട്ടയം ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി ക്ഷീരോത്പന്ന നിർമ്മാണ മത്സരം നടത്തും. കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഇന്ന് രാവിലെ നടക്കുന്ന തത്സമയ പാചക മത്സരത്തിൽ അപേക്ഷകരിൽ നിന്നു ഷോർട്ട് ലിസ്റ്റ് ചെയ്തവരായിരിക്കും പങ്കടുക്കുക. വിജയികൾക്കുള്ള സമ്മാനം 22ന് പൊതുസമ്മേളന വേദിയിൽ നൽകും. മിനി ജോസഫ് ,പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോ. മേഴ്‌സി ജോൺ , ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ ശാരദ, അസി.ഡയറക്ടർ വിജി വിശ്വനാഥ്, ക്ഷീരവികസന ഓഫീസർ സിന്ധു വി., കുമ്മണ്ണൂർ ക്ഷീരസംഘം സെക്രട്ടറി ബിന്ദു സജികുമാർ എന്നിവർ നേതൃത്വം നൽകും.