ഉഴവൂർ: ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിലെ തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനും തൊഴിൽസഭ നടത്തി. പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. തൊഴിൽസഭയുടെ ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .എൻ. രാമചന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് ജോൺസൺ പുളിക്കീൽ സംസാരിച്ചു. കിലയുടെ റിസോഴ്‌സ് പേഴ്‌സൺ ശ്യാമ മോഹൻ വിഷയാവതരണം നടത്തി. വ്യവസായ വകുപ്പ് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ രജനി ഇ.എ. ക്ലാസ് നയിച്ചു.