വാകത്താനം: എസ്‌.എൻ.ഡി.പി യോഗം 1294-ാം നമ്പർ ശ്രീവിദ്യാവിലാസിനി ശാഖയിൽ 10-ാമത് ശിവഗിരി തീർത്ഥാടന പ്രഭാഷണ പരമ്പര ഉദ്ഘാടനവും ആദരിക്കലും യൂണിയൻ പ്രസിഡന്റ്‌ ഗിരീഷ് കോനാട്ട് നിർവഹിച്ചു. ശാഖാ പ്രസിഡന്റ്‌ വി.ആർ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ പി.എം ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. വി.ആർ ശശിധരൻ ആദരവ് ഏറ്റുവാങ്ങി. യൂണിയൻ കൗൺസിലർ പി.എൻ പ്രതാപൻ, ജി.ഡി.പി.എസ്‌ കേന്ദ്രസമിതി അംഗം സുകുമാരൻ വാകത്താനം, യൂണിയൻ കമ്മിറ്റി അംഗം കെ.എസ്‌ സുരേഷ്കുമാർ, നാലുന്നാക്കൽ ശാഖാ സെക്രട്ടറി എം.കെ ഷിബു എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.കെ ഷാജി സ്വാഗതവും ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം എ.എസ്‌ പ്രതാപൻ നന്ദിയും പറഞ്ഞു.