വൈക്കം: സംസ്ഥാന സർക്കാർ 2022-23 സാമ്പത്തിക വർഷം സംരംഭകവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പി.ഡബ്ലി.യു.ഡി റെസ്റ്റ് ഹൗസിൽ നിക്ഷേപകസംഗമം സംഘടിപ്പിച്ചു. സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ രാധികാ ശ്യാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി.ലൗലി മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ, ജില്ലാ വ്യവസായകേന്ദ്രം മാനേജർ വി.ആർ രാകേഷ്, ഉപജില്ലാ വ്യവസായ ഓഫീസർ സി.ഡി.സ്വരാജ്, കടുത്തുരുത്തി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ബി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. വൈക്കം മുനിസിപ്പൽ വ്യവസായ വികസന ഓഫീസർ മായ ഗോപാൽ, മുനിസിപ്പൽ ഇന്റേൺ ഗീതു രവീന്ദ്രൻ എന്നിവർക്കും ഏറ്റവും കൂടുതൽ ബാങ്ക് വായ്പകൾ പാസാക്കിയ കാനറ ബാങ്കിനും ഉപഹാരം നൽകി.