upa

കോട്ടയം . ദേശീയ ഉപഭോക്തൃ ദിനാചരണം 16 മുതൽ 24 വരെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. 24ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് മത്സരം. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഉപന്യാസം, കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗം എന്നിവയാണ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഓരോ സ്‌കൂൾ/ കോളേജുകളെ പ്രതിനിധീകരിച്ച് ഓരോ ടീമുകൾക്ക് പങ്കെടുക്കാം. ഫെയർ ഡിജിറ്റൽ ഫിനാൻസ്, ഹരിത ഉപഭോഗം, ഉപഭോക്തൃനിയമം; അവകാശങ്ങൾ കടമകൾ എന്നിവയാണ് വിഷയം. താത്പര്യമുള്ളവർ 21 ന് വൈകിട്ട് നാലിനകം രജിസ്റ്റർ ചെയ്യണം. ഫോൺ . 04 81 25 60 37 1, 99 46 44 11 17.