
കോട്ടയം . ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ സംയുക്തമായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് എൽ പി/യുപി സ്‌കൂളുകളിലെ കുട്ടികളുടെ ദന്താരോഗ്യത്തിനായി നടപ്പാക്കുന്ന 'സ്മൈൽ പ്ലീസ്' പദ്ധതിയുടെ ഭാഗമായി അദ്ധ്യാപകർക്ക് തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ പരിശീലനം നൽകി. ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേം സാഗർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ മേനോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ഡെന്റൽ കോളേജ് എച്ച് ഒ ഡി സൂസൻ തോമസ്, ഡി എം ഒ കെ ജി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഡെന്റൽകോളേജ് അസിസ്റ്റന്റ് പ്രൊഫസർ മേരി ഷിമി, വിവേക് നാരായണൻ എന്നിവർ നേതൃത്വം നൽകി.