
കോട്ടയം . 'ലൈഫ് 2020' ജില്ലയിൽ ആദ്യഘട്ടത്തിൽ 4030 കുടുംബങ്ങൾ അർഹരായി. അന്തിമ ഗുണഭോക്തൃപട്ടികയിൽ നിന്നുള്ള ഈ 4030 കുടുംബങ്ങൾ 25 നകം ഭവന നിർമ്മാണ കരാർ വയ്ക്കും. 2023 മാർച്ച് 31നകം പരമാവധി വീടുകളുടെ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ഷറഫ് പി ഹംസ പറഞ്ഞു. ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തിൽ 17309 പേരും ഭൂരഹിത ഭവനരഹിതരുടെ വിഭാഗത്തിൽ 11466 പേരുമായി 28775 പേരാണ് അന്തിമപട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ഇവർക്കുള്ള വീടുകൾ ഘട്ടംഘട്ടമായി വിതരണം ചെയ്യും. ലൈഫ് പദ്ധതി ആരംഭിച്ചത് മുതൽ 12073 വീടുകളാണ് ജില്ലയിൽ ഇതുവരെ നിർമ്മിച്ചത്. 1170 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.