മുണ്ടക്കയം:സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നടത്തുന്ന 'ജനചേതന യാത്രയുടെ മുണ്ടക്കയം പഞ്ചായത്ത് തല വിളംബരജാഥയുടെ ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു. ജാഥാ ക്യാപ്റ്റൻ വി.എസ് അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി ഷാജി, മുൻ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ സിനിമോൾ തടത്തിൽ, ബോബി കെ.മാത്യു, പ്രസന്ന ഷിബു, ഷീലമ്മ ഡൊമിനിക്, ടി.പി രാധാകൃഷ്ണൻ നായർ, ലൈബ്രറിയേൻ ബോബിന, ജനപ്രതിനിധികൾ, വിവിധ ലൈബ്രറി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.