new

മുണ്ടക്കയം. കേന്ദ്ര വാണീജ്യ വ്യവസായ മന്ത്രാലയം പേറ്റന്റ് ഓഫീസിന്റെയും, മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് ഗവേഷണ വികസന വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ബൗദ്ധിക സ്വത്തവകാശം എന്ന വിഷയത്തിൽ ദേശീയ വെബിനാർ നടന്നു. ശ്രീ ശബരീശ കോളേജ് കോളേജ് പ്രിൻസിപ്പൽ വി.ജി.ഹരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെന്നൈയിലെ കേന്ദ്ര വാണീജ്യ വ്യവസായ മന്ത്രാലയം പേറ്റന്റ് ആന്റ് ഡിസൈൻസ് എക്സാമിനാർ അഞ്ജന ഹരിദാസ് വിഷയം അവതരിപ്പിച്ചു. കോളേജ് ആർ.ഡി.സെൽ ഡയറക്ടർ വാണി മരിയ ജോസ് മോഡറേറ്ററായിരുന്നു. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളും ഗവേഷകരും അദ്ധ്യാപകരും വെബിനാറിൽ പങ്കെടുത്തു