കല്ലറ: കല്ലറ ശ്രീശാരദാ ക്ഷേത്രത്തിൽ 25 വരെ നടക്കുന്ന അഷ്ടമംഗല പ്രശ്‌ന പരിഹാരക്രിയകളുടെ ഭാഗമായുള്ള അഷ്ടബന്ധലേപന സഹസ്രകലശത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് മുഖ്യകാർമികത്വം വഹിക്കും. ഇന്ന് രാവിലെ മഹാമൃത്യുഞ്ജയഹോമം, മഹാസുദർശന ഹോമം, വൈകിട്ട് ലളിതസഹസ്രനാമാർച്ചന, 7ന് കെ എസ് ജ്യോതിഷിന്റെ പ്രഭാഷണം. 19 ന് രാവിലെ ത്രികാലപൂജ, സുദർശനഹോമം, വൈകിട്ട് ലളിതസഹസ്രനാമാർച്ചന, അഡ്വ ദീപ്തി പ്രസന്നന്റെ പ്രഭാഷണം. 20ന് ലളിതസഹസ്രനാമാർച്ചന, പ്രാസാദശുദ്ധി, മുളയിടൽ, വൈകിട്ട് 7ന് ചേന്നമംഗലം പ്രതാപന്റെ പ്രഭാഷണം. 21ന് രാവിലെ പഞ്ചഗവ്യം, പഞ്ചകം, ഹോമകലശാഭിഷേകം, വിഷ്ണു സഹസ്രനാമജപം, വൈകിട്ട് അഞ്ചിന് ശിവഗിരി മഠത്തിലെ സ്വാമി ബ്രഹ്മ സ്വരൂപാനന്ദയെ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് പൂർണ്ണകുംഭം നൽകി സ്വീകരിക്കും. 7ന് സ്വാമി ബ്രഹ്മ സ്വരൂപാനന്ദയുടെ പ്രഭാഷണം. 22ന് രാവിലെ ഹോമകല ശാഭിഷേകം, ലളിത സഹസ്രനാമാർച്ചന, വൈകിട്ട് 7ന് ബിബിൻ ഷാന്റെ പ്രഭാഷണം. 23ന് വൈകിട്ട് 7ന് ഒ.എസ് സതീഷ്, 24ന് വൈകിട്ട് 7ന് സ്വാമിയാർ മഠത്തിലെ സോമശേഖരൻ എന്നിവർ പ്രഭാഷണം നടത്തും. 25ന് ഉച്ചയ്ക്ക് 12.5നും 12.40 നും മധ്യേ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ അഷ്ടബന്ധലേപനവും ബ്രഹ്മകലശവും നടക്കും. തുടർന്ന് മഹാപ്രസാദസദ്യ.