പൊൻകുന്നം: സർവീസ് സഹകരണബാങ്കിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് ടി. ജോസഫ് തുണ്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഭരണസമിതി അംഗങ്ങളായ ആർ.രാജേഷ്, ഗിരീഷ് എസ്.നായർ, പി.കെ ശശികുമാർ, സി.ആർ ശ്രീകുമാർ, തോമസ് ആന്റണി, എം.ഫെലിക്‌സ് ജോസ്, ടി.കെ മോഹനൻ, ഷേർലി മാത്യുസ്, സതി സുരേന്ദ്രൻ, സെക്രട്ടറി ഗീതാ ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു. 2021-22 വർഷത്തെ കർഷക അവാർഡുകൾ ബാങ്കിലെ അംഗങ്ങളായ കെ.എ അനിലകുമാരി, ബാബു തോമസ്, വി.ഡി ജോസഫ്, ജോളി മാത്യു, വർഗീസ് വർഗീസ്, എം.ടി ജോസ് എന്നിവർക്കും ജോസ് റോയ്, എ.എൻ സന്തോഷ്‌കുമാർ എന്നിവർക്ക് ക്ഷീരകർഷക അവാർഡും വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു, സബ് ജില്ലാ, ജില്ലാ കലോത്സവങ്ങളിൽ വിജയിച്ചവരെ യോഗത്തിൽ ആദരിച്ചു. ബാങ്ക് മുൻ ഭരണസമിതിയംഗം എം.ജെ ജോസഫ് പൂലാനിമറ്റത്തിന്റെ പേരിലുള്ള എൻഡോൺമെന്റ് വിതരണവും നടന്നു.