പള്ളം:എസ്.എൻ.ഡി.പി യോഗം 28എ ശാഖാ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10ന് ഗുരുദേവ ഹാളിൽ കോട്ടയം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സുഷമ മോനപ്പൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ, വൈസ് പ്രസിഡന്റ് ടി.കെ.റെജിമോൻ, സെക്രട്ടറി പി.എം.വിശ്വനാഥൻ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ, യൂണിറ്റ് പ്രസിഡന്റ് വത്സലാ പുരുഷോത്തമൻ, സെക്രട്ടറി രേണുകാ തമ്പി, ക്ഷേത്രം മേൽശാന്തി വിഷ്ണു നാരായണൻശാന്തി, യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റ് ബിനൂപ് മോഹൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് ബിന്ദു അനിൽ എന്നിവർ സംസാരിച്ചു.