പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയനിലെ കരയോഗാംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള സ്‌കോളർഷിപ്പുകളും വിവിധ എൻഡോവ്‌മെന്റുകളും വിതരണം ചെയ്തു. സമ്മേളനം യൂണിയൻ പ്രസിഡന്റ് സി.പി ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.
2022 ലെ എസ്.എസ്.എൽ.സി., പ്ലസ്ടു, ഡിഗ്രി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇരുന്നൂറോളം കുട്ടികൾക്ക് ഒരു ലക്ഷം രൂപയും വിവിധ എൻഡോവ്‌മെന്റിന് അർഹരായ കുട്ടികൾക്ക് അൻപതിനായിരം രൂപയുമാണ് വിതരണം ചെയ്തത്. എൻ.എസ്.എസ് വിദ്യാഭ്യാസ ധനസഹായമായി ഒരു ലക്ഷം രൂപായും ചടങ്ങിൽ വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് രാമപുരം പി.എസ് ഷാജികുമാർ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റ്റി.ആർ. വേണുഗോപാലൻ നായർ, വനിതാ യൂണിയൻ പ്രസിഡന്റ് എ.കെ സരസ്വതിയമ്മ, യൂണിയൻ സെക്രട്ടറി ഉഴവൂർ വി.കെ രഘുനാഥൻ നായർ, കെ.എൻ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.