മീനടം : ജൽജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മീനടം ഗ്രാമപഞ്ചായത്തിന്റെയും കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസിയുടെയും സി.ഡി.എസ് കുടുംബശ്രീയുടെയും ബിജി ഫെഡറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിശീലനം സംഘടിപ്പിച്ചു. മീനടം ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം സ്കറിയ അദ്ധ്യക്ഷത വഹിച്ചു. കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മാനേജർ ജോസ് ജെയിംസ് മുഖ്യസന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു വിശ്വൻ, മീനടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഫിലിപ്പ്, റെജി ചാക്കോ, ലീൻ മാത്യു, റെജീന പ്രവീൺ, എബി ജോർജ്, അർജുൻ മോഹൻ, മഞ്ജു ബിജു, രമണി ശശിധരൻ, ലാലി വർഗീസ്, സിന്ധു, ഇന്ദിര അജികുമാർ, സി ശങ്കരൻ നായർ, അഫ്നാസ് എസ്, ജെയിംസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ജൽജീവൻ മിഷൻ ടീം അംഗങ്ങളായ സിമി കെ രാജു, രമണി പി.റ്റി, സംഗീത, ഡയാന ബോബി, ബിബി സിബി എന്നിവർ ചേർന്ന് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.