പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ നിന്നും 25ന് രാവിലെ ആരംഭിക്കുന്ന ശിവഗിരി പദയാത്രയിൽ പങ്കെടുക്കുന്നവർക്കുള്ള പീതാംബരദീക്ഷ ഇന്ന് വൈകിട്ട് 6ന് ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തിൽ നടക്കും. പദയാത്രയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇടപ്പാടി ക്ഷേത്രം മേൽശാന്തി വൈക്കം സനീഷ് ശാന്തി പീതാംബരദീക്ഷ സമർപ്പിക്കും. പദയാത്രയിൽ പങ്കെടുക്കന്ന എല്ലാ അംഗങ്ങളും കൃത്യസമയത്ത് ഇടപ്പാടി ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് യൂണിയൻ നേതാക്കളായ സരേഷ് ഇട്ടിക്കന്നേൽ, എം.ആർ. ഉല്ലാസ്, സജീവ് വയല എന്നിവർ അറിയിച്ചു.