പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരിയിലേക്ക് നടത്തുന്ന പദയാത്രക്കായി ശാഖകളിൽ നിന്നുള്ള പദയാത്രക്കൊരു ഗുരുദക്ഷിണ പരിപാടി ഇന്നലെയും വിവിധ ശാഖകളിൽ നടന്നു. വലൂവർ ശാഖയിൽ നിന്ന് യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല, ജോ. കൺവീനർ കെ.ആർ. ഷാജി, യൂണിയൻ ഓഫീസ് സെക്രട്ടറി സി.റ്റി. രാജൻ എന്നിവർ ദക്ഷിണ ഏറ്റുവാങ്ങി. വലവൂർ ശാഖാ നേതാക്കളായ വി.എൻ. ശശി വാകയിൽ, കെ.ആർ. ചന്ദ്രൻ, കെ.ആർ. മനോജൻ, കെ.എ. കുമാരൻ, ഒ.കെ. രാജപ്പൻ, സി.കെ. സജിമോൻ, ഒ.കെ. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വരുംദിവസങ്ങളിലും മറ്റ് ശാഖകളിൽ നിന്ന് ഗുരുദക്ഷിണ യൂണിയൻ നേതാക്കൾ ഏറ്റുവാങ്ങും.