
എരുമേലി. വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട നടയ്ക്കൽ വെള്ളിയാലക്കൽ താഹിറിനെയാണ് (28) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് മുക്കൂട്ടുതറയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാളുടെ വാഹനത്തിൽ നിന്ന് 417 പാക്കറ്റോളം ഹാൻസ് പിടികൂടിയത്. കൂടാതെ വിൽപ്പന നടത്തി ലഭിച്ചതെന്ന് സംശയിക്കുന്ന 4000 രൂപയും കണ്ടെത്തിയിട്ടുണ്ട്. എരുമേലി എസ്.എച്ച്.ഒ വി.വി.അനിൽകുമാർ, എസ്.ഐ. ശാന്തി കെ.ബാബു, എ.എസ്.ഐ മാരായ ജോസഫ് ആന്റണി, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയതത്.