കോട്ടയം: പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുക, നാണ്യവിളകൾക്ക് താങ്ങു വില വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് കോട്ടയം ഗാന്ധി സ്‌ക്വയറിന് മുമ്പിൽ സത്യാഗ്രഹസമരം നടത്തും. കേരളാ കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.