jena-chethn-yathra

കോട്ടയം. സ്റ്റേറ്റ് ല്രൈബറി കൗൺസിൽ സംഘടിപ്പിച്ച ജനചേതനയാത്രയോടനുബന്ധിച്ച് 10 ഗ്രന്ഥശാലകളെ ഉൾപ്പെടുത്തി നടത്തിയ വിളംബരജാഥയുടെ ഉദ്ഘാടനം പുരോഗമനകലാസാഹിത്യസംഘം സംസ്ഥാനകൗൺസിൽ അംഗം ബി.ശശികുമാർ നിർവഹിച്ചു. വേളൂർ ബോസ് പബ്ലിക് ലൈബ്രറി സെക്രട്ടറി അഡ്വ.ഷിബു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എം.ജി ശശിധരൻ മുഞ്ഞനാട്ടിന്റെ നേതൃത്വത്തിൽ നടന്ന വിളംബരജാഥയ്ക്ക് വൈസ് ക്യാപ്റ്റൻ വി.എം വിജയകുമാർ, നഗരസഭ നേതൃത്വസമിതി കൺവീനർ കെ.കെ മനു എന്നിവർ നേതൃത്വം നൽകി. സമാപനസമ്മേളനം മുൻ ജില്ലാ സെക്രട്ടറി പ്രൊഫ.കെ.ആർ ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബീന തെക്കേതിൽ അദ്ധ്യക്ഷത വഹിച്ചു.