shnvs

കോട്ടയം. യുവാവിനെ കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ഈരാറ്റുപേട്ട പൊന്തനാൽപറമ്പ് തൈമഠത്തിൽ സാത്താൻ ഷാനു (32), തെക്കേക്കര അരുവിത്തുറ കാട്ടാമല അമീൻ (34 )എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. 16ന് രാത്രി 9.30 ഓടെ തീക്കോയി മ്ലാക്കുഴി ഭാഗത്ത് ചേലപ്പാലത്ത് വീട്ടിൽ അർഷിനെയാണ് ഇരുവരും ചേർന്ന് ആക്രമിച്ചത്. അർഷിതിന്റെ പരാതിയിൽ ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടി. മുൻപും നിരവധി കേസുകളിൽ പ്രതിയായ ഇവർ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.