പാലാ: സേവാഭാരതി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന ലഹരിയ്‌ക്കെതിരായ ബോധവത്ക്കരണത്തിന്റെ ഭാഗമായി പാലാ സേവാഭാരതി (മാസ്‌കോട്ട്) യുടെ സമ്പർക്കയജ്ഞം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രവർത്തകരായ ഡി.പ്രസാദ്, സി.കെ.അശോകൻ, ജി.അനീഷ്, ടി.എൻ രാജൻ,ആർ.ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു.