എരുമേലി: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാത ഭക്തർക്കായി സമയനിയന്ത്രണമില്ലാതെ തുറന്നുനൽകുക എന്ന ആവശ്യമുന്നയിച്ച് മലഅരയ മഹാസഭ കാളകെട്ടിയിൽ നടത്തിവന്നിരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം സമാപിച്ചു. പാതയിലെ നിയന്ത്രണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മല അരയ മഹാസഭയുടെ ആത്മീയ പ്രസ്ഥാനമായ ശ്രീ അയ്യപ്പ ധർമ്മസംഘം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഇതേ തുടർന്നാണ് സമരം അവസാനിപിച്ചത്. സമാപനത്തിന്റെ ഭാഗമായി അഴുത കടവിലേക്ക് മാർച്ച് നടത്തി. മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ സജീവ് ഉദ്ഘാടനം നിർവഹിച്ചു. മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസഥാന കമ്മറ്റി അംഗങ്ങളായ പ്രൊഫ. വീ.ജി ഹരീഷ്കുമാർ, സനൽകുമാർ കെ.കെ, ഭാസ്കരൻ കാളകെട്ടി, അജിത അശോകൻ, സി.എൻ. മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു.