കണ്ണിമലയിൽ മുന്നറിയിപ്പുമായി പൊലീസ്
എരുമേലി: പത്തു വയസുകാരിയായ തീർത്ഥാടക ബാലികയുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ കണ്ണിമല ഇറക്കത്തിൽ മുന്നറിയിപ്പ് ബോർഡുമായി പൊലീസ്. സ്റ്റോപ്പ് ബോർഡ് ഉയർത്തിപിടിച്ചാണ് റോഡിൽ പൊലീസ് മുന്നറിയിപ്പു നൽകുന്നത്. അപകടം നടന്ന കണ്ണിമല ഇറക്കത്തിന് മുമ്പ് റോഡിന്റെ മധ്യത്തിൽ ട്രാഫിക് ഡിവൈഡർ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു സമീപത്താണ് പൊലീസുകാരൻ സ്റ്റോപ്പ് ബോർഡ് ഉയർത്തിപ്പിടിച്ച് പ്രദർശിപ്പിച്ച് നിൽക്കുന്നത്. നേരത്തെ ഇതിനുമുമ്പുള്ള വളവിലാണ് റോഡരികിൽ ടെന്റ് സ്ഥാപിച്ച് പൊലീസ് സേവനം ഏർപ്പെടുത്തിയിരുന്നത്.