കളത്തൂർ: എസ്.എൻ.ഡി.പി യോഗം 104ാം നമ്പർ കളത്തൂർ ശാഖയിൽ ഉൽപ്പന്ന സംഭരണവും കാർഷിക പ്രദർശനവും നടന്നു. സമ്മേളനത്തിൽ റിട്ട.കൃഷി ഓഫീസർ സി എസ് ജയപ്രകാശ് സമ്മാനവിതരണം നിർവഹിച്ചു. ശാഖ പ്രസിഡന്റ് എം പി സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ എം.ഡി ശശിധരൻ, കാളികാവ് ദേവസ്വം സെക്രട്ടറി കെ.പി വിജയൻ, ശാഖ വൈസ് പ്രസിഡന്റ് പി.പി ചന്ദ്രഹാസൻ, സെക്രട്ടറി ഇൻ ചാർജ് എൻ.ബാബു എന്നിവർ പ്രസംഗിച്ചു.