കുറവിലങ്ങാട്: എസ്.എൻ.ഡി.പി യോഗം 5353ാം നമ്പർ കുറവിലങ്ങാട് ശാഖയിൽ ശ്രീനാരായണ ഗുരദേവ കൃതികളുടെ പഠനക്ലാസിന് തുടക്കമായി. സംസ്‌കൃത അദ്ധ്യാപിക മിനീജ വല്ലകം ക്ലാസ് നയിച്ചു. ശാഖാ പ്രസിഡന്റ് കെ.അനിൽകുമാർ, സെക്രട്ടറി കെ.ജി മനോജ്, യൂണിയൻ കമ്മിറ്റി മെമ്പർ സി.ആർ വിശ്വൻ, വനിതാസംഘം ഭാരവാഹികളായ ശോഭന നാരായണൻ, ബിന്ദു ഉത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.