drama

കോട്ടയം. കേരള സംഗീത നാടക അക്കാഡമിയുടെ സഹകരണത്തോടെ വേളൂർ ആർട്ടിസ്റ്റ് കേശവൻ സ്മാരക കലാമന്ദിരത്തിൽ ആത്മ നാടകോത്സവത്തിന് ഇന്ന് തുടക്കം. വൈകുന്നേരം 5.30ന് തിരുവഞ്ചുർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഗീത നാടക ആക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കൊല്ലം ആവിഷ്‌കാരയുടെ ദൈവം തൊട്ട ജീവിതം അരങ്ങേറും. 20ന് തിരുവനന്തപുരം ഞങ്ങൾ നാടകക്കാർ തീയേറ്റർ ഗ്രൂപ്പിന്റെ മധുര നെല്ലിക്ക. 21ന് സമാപന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊല്ലം അശ്വതി ഭാവനയുടെ വേനൽ മഴ അരങ്ങേറും.